
കൊച്ചി: അഭിഭാഷകർക്ക് തുടർവിദ്യാഭ്യാസം നൽകാൻ ബാർ കൗൺസിൽ ഒഫ് കേരള സ്ഥാപിക്കുന്ന കേരള അഭിഭാഷക അക്കാഡമിയുടെ ശിലാസ്ഥാപനം 8ന് രാവിലെ 11ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിൻ ജംദാർ നിർവഹിക്കും. മന്ത്രി പി. രാജീവ്, ജസ്റ്റിസ് പി.ബി. സരേഷ്കുമാർ, ജസ്റ്റിസ് വി.ജി. അരുൺ, ജസ്റ്റിസ് എൻ. നഗരേഷ്, അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്ണ കുറുപ്പ് തുടങ്ങിയവർ പങ്കെടുക്കും.
കളമശേരിയിൽ നാഷനൽ യൂനിവേഴ്സിറ്റി ഒഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിന്റ സമീപമാണ് അക്കാഡമി. ലൈബ്രറി, ഓഡിറ്റോറിയം, സെമിനാർ ഹാളുകൾ, മൂട്ട് കോർട്ട് ഹാൾ, കാന്റീൻ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് എന്നിവയ്ക്ക് പുറമേ 150 പേർക്ക് താമസസൗകര്യവും അക്കാഡമിയിൽ ഒരുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |