
കൊച്ചി: 'ആരോഗ്യം ആനന്ദം.. അകറ്റാം അർബുദം 'ക്യാൻസർ പ്രതിരോധ ജനകീയ പ്രചാരണത്തിന്റെ ജില്ലാതല ഉദ് ഘാടനത്തോടനുബന്ധിച്ചു പരിശോധനയും സെമിനാറും സംഘടിപ്പിച്ചു.
മേയർ എം. അനിൽകുമാർ ഉദ്ഘാടനം നിർവഹിച്ചു. നഗരസഭാ ആരോഗ്യകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ടി.കെ. അഷറഫ് അദ്ധ്യക്ഷനായി. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആശാദേവി മുഖ്യപ്രഭാഷണം നടത്തി. ഡോ.സവിത കെ., ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ഷഹിർഷാ, ദേശീയ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ശിവപ്രസാദ്. പി.എസ്., ഡെപ്യൂട്ടി എഡ്യുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ ജോബി കെ.പി. എന്നവർ സംസാരിച്ചു. ഡോ. ബാലമുരളീധരൻ, ഡോ. ഉഷശ്രീ എന്നിവർ സെമിനാർ നയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |