SignIn
Kerala Kaumudi Online
Friday, 23 October 2026 12.27 AM IST

ബഡ്ജറ്റ് സ്വാഗതാർഹം: ഓൾ കേരള ലോട്ടറി ട്രേഡേഴ്‌സ് യൂണി.

lottery

കൊ​ച്ചി​:​ ​ലോ​ട്ട​റി​ ​മേ​ഖ​ല​യ​യി​ലെ​ ​അ​ന​ഭി​ല​ഷ​ണീ​യ​മാ​യ​ ​പ്ര​വ​ണ​ത​ക​ൾ​ ​ത​ട​യു​മെ​ന്ന​ ​ധ​ന​മ​ന്ത്രി​ ​കെ.​എ​ൻ.​ ​ബാ​ല​ഗോ​പാ​ലി​ന്റെ​ ​ബ​ഡ്ജ​റ്റ് ​പ്ര​ഖ്യാ​പ​നം​ ​ഏ​റെ​ ​സ്വാ​ഗ​താ​ർ​ഹ​മാ​ണെ​ന്ന് ​ഓ​ൾ​ ​കേ​ര​ള​ ​ലോ​ട്ട​റി​ ​ട്രേ​ഡേ​ഴ്‌​സ് ​യൂ​ണി​യ​ൻ​ ​(​എ.​ഐ.​ടി.​യു.​സി​)​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​ഷാ​ജി​ ​ഇ​ട​പ്പ​ള്ളി​ ​അ​ഭി​പ്രാ​യ​പ്പെ​ട്ടു. ​കോ​മ​ൺ​ ​പൂ​ൾ​ ​സം​വി​ധാ​ന​വും​ ​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ​സ​ഹാ​യ​ക​ര​മാ​കു​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു
 പൊ​തു​വി​ദ്യാ​ഭ്യാ​സ​ ​മേ​ഖ​ല​യെ
വ​ഞ്ചി​ച്ചു​:​ ​കെ.​പി.​എ​സ്.​ടി.എ

കൊ​ച്ചി​:​ ​പൊ​തു​വി​ദ്യ​ഭ്യാ​സ​ ​മേ​ഖ​ല​യ്ക്ക് ​ബ​ഡ്ജ​റ്റി​ല​നു​വ​ദി​ച്ച​ 2391.13​ ​കോ​ടി​ ​ക​ഴി​ഞ്ഞ​ ​ബ​ഡ്ജ​റ്റി​ന്റെ​ ​ആ​വ​ർ​ത്ത​ന​മാ​ണെ​ന്നും​ ​ക​ഴി​ഞ്ഞ​ ​വ​ർ​ഷം​ ​പ്ര​ഖ്യാ​പി​ച്ച​ ​പ​ദ്ധ​തി​ക​ളി​ൽ​ ​യൂ​ണി​ഫോം​ ​അ​ല​വ​ൻ​സു​ൾ​പ്പെ​ടെ​ ​ഭൂ​രി​ഭാ​ഗ​വും​ ​ന​ട​പ്പി​ലാ​ക്കാ​ത്ത​താ​ണെ​ന്നും​ ​നി​ല​വി​ലെ​ ​ബ​ഡ്ജ​റ്റ് ​പൊ​തു​വി​ദ്യ​ഭ്യാ​സ​ ​മേ​ഖ​ല​യെ​ ​വ​ഞ്ചി​ക്കു​ന്ന​താ​ണെ​ന്നും​ ​കെ.​പി.​എ​സ്.​ടി.​എ​ ​സം​സ്ഥാ​ന​ ​ക​മ്മി​റ്റി​ ​ആ​രോ​പി​ച്ചു.​ സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​കെ.​ ​അ​ബ്ദു​ൽ​ ​മ​ജീ​ദ് ​അ​ദ്ധ്യ​ക്ഷ​നാ​യി​ ​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​പി.​കെ.​ ​അ​ര​വി​ന്ദ​ൻ,​ ​ട്ര​ഷ​റ​ർ​ ​വ​ട്ട​പ്പാ​റ​ ​അ​നി​ൽ​ ​കു​മാ​ർ,​ ​ഭാ​ര​വാ​ഹി​ക​ളാ​യ​ ​ഷാ​ഹി​ദ​ ​റ​ഹ്മാ​ൻ ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു.

 നി​രാ​ശാ​ജ​ന​കം: മ​ർ​ച്ച​ന്റ്‌​സ് ​ചേം​ബർ
കൊ​ച്ചി​:​ ​വ്യാ​പാ​ര​ ​മേ​ഖ​ല​യ്ക്ക് ​ഗു​ണ​ക​ര​മാ​യ​ ​യാ​തൊ​രു​ ​പ​രാ​മ​ർ​ശ​വു​മി​ല്ലാ​ത്ത​ ​ബ​ഡ്ജ​റ്റ് ​നി​രാ​ശാ​ജ​ന​ക​മെ​ന്ന് ​കേ​ര​ള​ ​മ​ർ​ച്ച​ന്റ്‌​സ് ​ചേം​ബ​ർ​ ​ഒ​ഫ് ​കൊ​മേ​ഴ്‌​സ് ​വി​ല​യി​രു​ത്തി.​ ​സ്വ​യം​തൊ​ഴി​ൽ​ ​ക​ണ്ടെ​ത്തി​ ​ല​ക്ഷ​ക​ണ​ക്കി​ന് ​തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ​ ​സൃ​ഷ്ടി​ക്കു​ന്ന​ ​വ്യാ​പാ​ര​ ​മേ​ഖ​ല​യ്ക്ക് ​അ​ർ​ഹി​ക്കു​ന്ന​ ​പ​രി​ഗ​ണ​ന​ ​ധ​ന​മ​ന്ത്രി​ ​ന​ൽ​കി​യി​ട്ടി​ല്ല. കൊ​ച്ചി​ ​ബി​നാ​ലേ​യ്ക്ക് 7​ ​കോ​ടി​യും​ ​കൊ​ച്ചി​-​പാ​ല​ക്കാ​ട് ​ഹൈ​ടെ​ക് ​ഇ​ട​നാ​ഴി​ക്കാ​യി​ 200​ ​കോ​ടി​യും​ ​വ​ക​കൊ​ള്ളി​ച്ചി​ട്ടു​ണ്ടെ​ന്ന​ത് ​കൊ​ച്ചി​ക്ക് ​നേ​രി​യ​ ​പ്ര​തീ​ക്ഷ​ ​ന​ൽ​കു​ന്ന​താ​യും​ ​പ്ര​സി​ഡ​ന്റ് ​പി.​നി​സാ​റും​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​വി.​ഇ.​അ​ൻ​വ​റും​ ​വാ​ർ​ത്താ​ക്കു​റി​പ്പി​ലൂ​ടെ​ ​അ​റി​യി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, AITUC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL