
തിരുമാറാടി : തിരുമാറാടിയിൽ തരിശ് നിലത്ത് പച്ചക്കറിക്കൃഷിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സന്ധ്യമോൾ പ്രകാശ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് എം.എം. ജോർജ് അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ ടി.കെ. ജിജി, കൃഷി അസിസ്റ്റന്റുമാരായ ജോസ് മാത്യു, ബിനോയ് സി വി, റോബിൻ പൗലോസ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
തിരുമാറാടി പഞ്ചായത്തിലെ ഹരിത വാർഡായി തിരഞ്ഞെടുത്തിരിക്കുന്ന 9-ാം വാർഡിലെ തട്ടേക്കാട് ഭാഗത്തെ ഭൂമി പാട്ടത്തിനെടുത്താണ് കർഷകരായ സണ്ണിയുടെയും സന്തോഷിന്റെയും നേതൃത്വത്തിൽ 75 സെന്റ് ഭൂമി പച്ചക്കറി കൃഷിക്ക് യോഗ്യമാക്കിയിരിക്കുന്നതെന്ന് അഡ്വ. സന്ധ്യമോൾ പ്രകാശ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |