
കൊച്ചി: ബാങ്ക് ജീവനക്കാരുടെ സംഘടനകളുടെ കൂട്ടായ്മയായ യുണൈറ്റഡ് ഫോറം ഒഫ് ബാങ്ക് യൂണിയൻസ് ആഹ്വാനം ചെയ്ത മാർച്ച് 24, 25 തീയതികളിലെ അഖിലേന്ത്യ ബാങ്ക് പണിമുടക്കിന്റെ മുന്നോടിയായി പ്രതിഷേധ പ്രകടനം നടത്തി. സ്ഥിര നിയമനങ്ങൾ നടത്തുക, പഞ്ചദിന ബാങ്കിംഗ് നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യയുടെ എറണാകുളം എം.ജി റോഡ് ശാഖയ്ക്ക് മുമ്പിൽ നടന്ന പ്രതിഷേധ യോഗത്തിൽ നൂറുകണക്കിന് ജീവനക്കാർ പങ്കെടുത്തു. യു.എഫ്.ബി.യു ജില്ലാ കൺവീനർ പി.ആർ സുരേഷ്, കെ.എസ്. കൃഷ്ണ, വിനുമോഹൻ, രാജീവ്, പി.എം. സോന എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |