
കൊച്ചി: 20-ാമത് മഹീന്ദ്ര എക്‌സലൻസ് ഇൻ തിയേറ്റർ അവാർഡിനായുള്ള (മെറ്റ) 10 നാടകങ്ങളുടെ ചുരുക്കപ്പട്ടികയിൽ കേരളത്തിൽനിന്ന് രണ്ടു നാടകങ്ങൾ. ഒ.ടി. ഷാജഹാൻ സംവിധാനം ചെയ്ത 'ജീവന്റെ മാലാഖ", കണ്ണൻ പാലക്കാട് സംവിധാനം ചെയ്ത 'കണ്ടോ നിങ്ങൾ എന്റെ കുട്ടിയെ കണ്ടോ" എന്നീ നാടകങ്ങളാണ് ഇടം പിടിച്ചത്. കുൽജിത്ത് സിംഗ്, ദിവ്യ സേത്ത് ഷാ, ദീലീപ് ശങ്കർ, ശങ്കർ വെങ്കിടേശ്വരൻ, അനുരൂപ റോയി എന്നിവരടങ്ങിയ കമ്മിറ്റി 32 ഭാഷകളിലെ 367 എൻട്രികളിൽ നിന്നാണ് നാടകങ്ങൾ തിരഞ്ഞെടുത്തത്. ഇവ മാർച്ച് 13 മുതൽ 20 വരെ ന്യൂഡൽഹിയിൽ അവതരിപ്പിക്കും. 20ന് വിജയികളെ പ്രഖ്യാപിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |