
കൊച്ചി: ചരിത്ര പ്രസിദ്ധവും പുണ്യപുരാതനവുമായ ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തിൽ ആയിരം വർഷങ്ങൾക്ക് മുമ്പ് ദിവ്യ പ്രതിഷ്ഠയായുണ്ടായിരുന്ന ജ്യോതിർലിംഗം മാർച്ച് എട്ടിന് രാവിലെ കാലടിയിലും വൈകിട്ട് തൃശൂർ വടക്കുംനാഥ ക്ഷേത്ര മൈതാനത്തും ഭക്തർക്കായി ദർശനത്തിന് എത്തിക്കും. ഗുരുദേവ് ശ്രീ ശ്രീ രവിശങ്കറിന്റെ നിർദ്ദേശപ്രകാരം രാവിലെ 9ന് കാലടി ശങ്കരസ്ഥൂപത്തിൽ നിന്ന് സ്വീകരിച്ച് 9.30ന് ശ്രിങ്കേരി ആശ്രമത്തിലും 10 മുതൽ 12.30 വരെ കാലടി ആർട്ട് ഒഫ് ലിവിംഗ് ജ്ഞാന ക്ഷേത്രത്തിലും വൈകിട്ട് 5.30ന് തൃശൂർ വടക്കുംനാഥ ക്ഷേത്ര മൈതാനത്തും (ബാനർജി ക്ലബിന് എതിർവശം) ദർശനസൗകര്യമൊരുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |