
കൊച്ചി: വനിതാദിനത്തോടനുബന്ധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിംഗ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എട്ടിന് ലഹരിവിരുദ്ധ സന്ദേശ റാലിയും സെമിനാറും സംഘടിപ്പിക്കും. ബ്രോഡ് വേ ഷൺമുഖം ജംഗ്ഷനിൽ ആരംഭിക്കുന്ന റാലി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് പി.സി ജേക്കബ് ഫ്ളാഗ് ഓഫ് ചെയ്യും. രാജേന്ദ്രമൈതാനത്ത് നടക്കുന്ന സെമിനാർ നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ അബ്ദുൾ സലാം ഉദ്ഘാടനം ചെയ്യും. വനിതാ വിംഗ് ജില്ലാ പ്രസിഡന്റ് ജയാ പീറ്റർ അദ്ധ്യക്ഷത വഹിക്കും. ജില്ലാ ജനറൽ സെക്രട്ടറി എ.ജെ റിയാസ് മുഖ്യപ്രഭാഷണം നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |