
കൊച്ചി: കേൾവിശക്തി കുറഞ്ഞ കുട്ടികൾക്കായി ലിസി ആശുപത്രിയിൽ സൗജന്യ കോക്ലിയർ ഇംപ്ലാന്റ് ശസ്ത്രക്രിയ നടത്തും. ലോക കേൾവി ദിനത്തോടനുബന്ധിച്ച് ആശുപത്രിയിൽ നടന്ന ചടങ്ങിൽ ഡയറക്ടർ ഫാ. പോൾ കരേടൻ ആണ് പദ്ധതി പ്രഖ്യാപിച്ചത്. 18ൽ താഴെയുള്ള കുട്ടികളെയാണ് 'ലിസ് ശ്രവൺ " എന്ന പദ്ധതിയിൽ ഉൾപ്പെടുത്തുന്നത്. ക്യൂ.ആർ കോഡ് മുഖേനയും 8281002908 എന്ന നമ്പറിലും ഏപ്രിൽ 30ന് മുൻപ് പേര് രജിസ്റ്റർ ചെയ്യണം. ജോ. ഡയറക്ടർമാരായ ഫാ. റോജൻ നങ്ങേലിമാലിൽ, ഫാ. റെജു കണ്ണമ്പുഴ, അസി. ഡയറക്ടർമാരായ ഫാ. ഡേവിസ് പടന്നക്കൽ, ഫാ. ജെറ്റോ തോട്ടുങ്കൽ, ഡോ. റീന വർഗ്ഗീസ്, ഡോ. മേഘ കൃഷ്ണൻ, തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |