
കൊച്ചി: സുസ്ഥിര വികസനലക്ഷ്യങ്ങൾ നേടിയെടുക്കാൻ പരിസ്ഥിതി സൗഹാർദ്ദപരമായ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയെന്ന ആശയത്തിലൂന്നി ത്രിദിന അന്താരാഷ്ട്ര ഉച്ചകോടി അമൃത വിശ്വവിദ്യാപീഠത്തിൽ ആരംഭിച്ചു. ഇടപ്പള്ളിയിലെ ക്യാമ്പസിൽ കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. കണ്ണൻ സി. വാര്യർ ഉദ്ഘാടനം ചെയ്തു. മാതാ അമൃതാനന്ദമയിമഠം ജനറൽ സെക്രട്ടറി സ്വാമി പൂർണാമൃതാനന്ദപുരി അനുഗ്രഹ പ്രഭാഷണം നടത്തി. ഡോ. ഹർഷ ഭാർഗവി , ഡോ. എറിക് ബീൻ , ഡോ. നിർമ്മാല്യ മുഖർജി എന്നിവരുൾപ്പെടെ വിദഗ്ദ്ധർ ചർച്ചകൾക്ക് നേതൃത്വം നൽകും. നാളെ നടക്കുന്ന സമാപനസമ്മേളനം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |