
കൊച്ചി: പഴികളേറെ കേട്ടിരുന്ന ഫോർട്ട് കൊച്ചി ആർ.ഡി.ഒ ഓഫീസിന് അംഗീകാര നിറവ് നേടിക്കൊടുത്തയാളാണ് സബ് കളക്ടർ കെ. മീര. സംസ്ഥാന റവന്യൂ അവാർഡ് പ്രഖ്യാപനത്തിൽ മികച്ച ആർ.ഡി.ഒ ഓഫീസായി ഫോർട്ടുകൊച്ചി ഓഫീസ് തിരഞ്ഞെടുക്കപ്പെട്ടത് ഇവരുടെ ചിട്ടയായ പ്രവർത്തനത്തിന്റെ ഫലമായാണ്. ഓഫീസിനെ പുരസ്‌കാര നേട്ടതിലെത്തിച്ചതിലൂടെ മികച്ച സബ്കളക്ടറായി കെ. മീരയും തിരഞ്ഞെടുക്കപ്പെട്ടു.
സമീപ നാളുകളിൽ അതിവേഗ ഫയൽനീക്കത്തിനുള്ള ശ്രമങ്ങൾ നടത്തി വിജയിപ്പിച്ചതിന്റെ ഫലമാണ് അംഗീകാരമെന്ന് മീര ആവർത്തിക്കുന്നു. മീര സബ്കളക്ടറായി ചുമതലയേറ്റ ശേഷം ദിവസം, ആഴ്ച, മാസം കണക്കിൽ ലക്ഷ്യം നിശ്ചയിച്ചാണ് ഫയലുകൾ തീർപ്പാക്കിയത്. തൃശൂർ സ്വദേശിനിയും 2021 ബാച്ച് കർണാടക കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥയുമായ 30കാരി കെ. മീര മലപ്പുറം അസിസ്റ്റന്റ് കളക്ടറായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. കൂർഗ് സബ്കളക്ടറായ വിനായക് ആണ് ഭർത്താവ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |