
കൊച്ചി: കെ.എസ്.ആർ.ടി.സി പോലെ ഒരു പ്രധാന വകുപ്പിന്റെ ചരിത്രത്തിൽ ആദ്യ വനിത എ.ടി.ഒമാരിൽ ഒരാളായതിന്റെ അഭിമാനത്തിലാണ് എറണാകുളം എ.ടി.ഒ വി.ആർ. ഷൈലജ. ഒരമ്മയും ഭാര്യയും കൂടി ആയതിനാൽ ഉത്തരവാദിത്തം ഇരട്ടിയാണ്. ഇവരിലെ മാറ്റങ്ങൾ മറ്റാരേക്കാളും ആദ്യം മനസിലാക്കാൻ കഴിയുക സ്ത്രീകൾക്കാണ്. അതിനാൽ വലിയ ഉത്തരവാദിത്വമാണ് കുടുംബജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും ലഭിച്ചിരിക്കുന്നതെന്ന് ഷൈലജ പറയുന്നു.
ആറന്മുള സ്വദേശിയായ ഷൈലജയ്ക്ക് എ.ടി.ഒ ചുമതലയ്ക്കൊപ്പം അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ ചുമതലയുമുണ്ട്. ആദ്യം ആശങ്ക ഉണ്ടായിരുന്നെങ്കിലും വകുപ്പിന് തങ്ങളിലുള്ള വിശ്വാസം കണക്കിലെടുത്ത് ചുമതല ഏറ്റെടുത്തു. വയലാറ്റിൻതറ വീട്ടിൽ റിട്ട. പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥനായ പി.എം. രാധാകൃഷ്ണനാണ് ഭർത്താവ്. മക്കൾ: ആർ. അശ്വിൻ, എസ്. അഭിജിത്ത്.
ദീർഘദൂര ബസുകളടക്കം വന്നുപോകുന്ന വലിയ യൂണിറ്റാണ് എറണാകുളം. ഇവിടുത്തെ വരുമാനം വർദ്ധിപ്പിക്കുന്നതടക്കമുള്ള ചുമതലകൾ ഭംഗിയായി ചെയ്യാൻ കഴിയുന്നതിൽ സന്തോഷമുണ്ട്. ആദ്യ വനിത എ.ടി.ഒമാരിൽ ഒരാളായി എന്നെ തിരഞ്ഞെടുത്ത ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേശ്കുമാറിനും കെ.എസ്.ആർ.ടി.സി സി. എം.ഡി പ്രമോജ് ശങ്കറിനും നന്ദി
വി.ആർ. ഷൈലജ
എ.ടി.ഒ
കെ.എസ്.ആർ.ടി.സി
എറണാകുളം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |