
കൊച്ചി: സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അക്രമങ്ങൾ തടയാൻ സ്നേഹിതയുടെ കരുതൽ കൂടുതൽ സ്റ്റേഷനുകളിലേക്ക്.
കുടുംബശ്രീ സ്‌നേഹി എക്സ്റ്റൻഷൻ സെന്ററുകളുടെ പ്രവർത്തനം മാർച്ച് പകുതിയോടെ എല്ലാ ഡിവൈ.എസ്.പി ഓഫീസുകളിലേക്കും വ്യാപിപ്പിക്കും.
നിലവിൽ സംസ്ഥാനത്തെ 12 സ്റ്റേഷനുകളിൽ പദ്ധതി പ്രവർത്തിക്കുന്നുണ്ട്. ഇത് വിജയകരമായിതിനെത്തുടർന്നാണ് നടപടി.
അതിക്രമങ്ങൾക്കിരയായി പൊലീസ് സ്റ്റേഷനുകളിൽ എത്തുന്ന സ്ത്രീകൾക്കും കുട്ടികൾക്കും ആവശ്യമായ കൗൺസലിംഗ് സേവനങ്ങൾ നല്കുകയാണ് ലക്ഷ്യം. ആലപ്പുഴ ജില്ലയിൽ അഞ്ച് സെന്ററുകളാണ് പ്രവർത്തനം തുടങ്ങുക. ഡിവൈ.എസ്.പി, എ.സി.പി ഓഫീസുകളുടെ പരിധിയിൽ വരുന്ന പൊലീസ് സ്റ്റേഷനുകളിൽ സെന്റർ പ്രവർത്തിപ്പിക്കാൻ സ്ഥല സൗകര്യമില്ലെങ്കിൽ സബ്ഡിവിഷൻ പരിധിയിലുള്ള മറ്റു പൊലീസ് സ്റ്റേഷനുകളിൽ ഇതിനായി സൗകര്യം കണ്ടെത്തും.
കൗൺസലിംഗിന് പൊലീസ് നിർദ്ദേശം
പരാതിക്കാരുടെ ആവശ്യവും കേസിന്റെ പ്രാധാന്യവും കണക്കിലെടുത്ത് പൊലീസിന്റെ നിർദ്ദേശങ്ങൾ കൂടി പരിഗണിച്ചാകും കൗൺസലിംഗ്. ആദ്യഘട്ടത്തിൽ ആഴ്ചയിൽ രണ്ടു ദിവസമായിരിക്കും കൗൺസലിംഗ് ഏർപ്പെടുത്തുന്നത്. സ്റ്റേഷൻ ഹൗസ് ഓഫീസറുടെ നിർദ്ദേശപ്രകാരമായിരിക്കും ഏത് ദിവസം, എത്രപേർക്ക് കൗൺസലിംഗ് തുടങ്ങിയവ നിശ്ചയിക്കുന്നത്. പത്തനംതിട്ടയിൽ അഞ്ച്, കണ്ണൂർ, മലപ്പുറം,കോഴിക്കോട് എന്നിവടങ്ങളിൽ ഒന്നും വയനാട് മൂന്നുമാണ് പ്രവർത്തിക്കുന്നത്. ഇതിൽ സുൽത്താൻ ബത്തേരിയിൽ മാത്രമാണ് ഡി.വൈ.എസ്.പി ഓഫീസിലുള്ളത് ബാക്കിയുള്ളവ മറ്റ് പൊലീസ്റ്റ് സ്റ്റേഷനുകളിലുമാണ് പ്രവർത്തിക്കുന്നത്.
നിർഭയം തുറന്ന് പറയാം
പരാതിക്കാർക്ക് നിർഭയമായി കാര്യങ്ങൾ തുറന്നു പറയാനും ആവശ്യമായ പിന്തുണകൾ ലഭ്യമാകുന്നതിനും പദ്ധതി സഹായിക്കും. കൂടുതൽ പ്രശ്‌നങ്ങളുള്ളവർക്ക് ആവശ്യമെങ്കിൽ വിദഗ്ദ്ധ മാനസികാരോഗ്യ ചികിത്സയും ഉറപ്പാക്കും. പദ്ധതിക്ക് കുടുംബശ്രീയുടെ കമ്യൂണിറ്റി കൺസിലർരെയും തിരഞ്ഞെടുത്തിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |