SignIn
Kerala Kaumudi Online
Friday, 23 October 2026 12.32 AM IST

പെരിയാർ ഉന്നതതല സമിതികളുടെ പ്രവർത്തനം തടഞ്ഞ് ഹൈക്കോടതി

periyar

കൊച്ചി: ജനലക്ഷങ്ങൾക്ക് കുടിവെള്ളം നൽകുന്ന പെരിയാർ നദിയുടെ മലിനീകരണം തടയാൻ ശക്തമായ അധികാരങ്ങളോടെ റിവർ അതോറിട്ടി രൂപീകരിക്കണമെന്ന ഹൈക്കോടതി നിർദ്ദേശത്തോട് തണുപ്പൻ സമീപനവുമായി സർക്കാർ. പകരം ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ സംസ്ഥാനതല സമിതിയും ബന്ധപ്പെട്ട കളക്ടർമാരുടെ മേൽനോട്ടത്തിൽ ജില്ലാ തല സമിതിയും രൂപീകരിച്ചതായി കോടതിയെ അറിയിച്ചു. സർക്കാർ തീരുമാനത്തെ രൂക്ഷമായി വിമർശിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് എം.ബി. സ്നേഹലത എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച്, ഈ സമിതികളുടെ പ്രവർത്തനം മറ്റൊരു ഉത്തരവുണ്ടാകുന്നത് വരെ തടഞ്ഞു.

സംസ്ഥാനതല സമിതി ആറുമാസത്തിലൊരിക്കലും ഇടുക്കി, എറണാകുളം, തൃശൂർ ജില്ലാ സമിതികൾ മൂന്നു മാസത്തിലൊരിക്കലും യോഗം ചേർന്ന് പോരിയാറിന്റെ സ്ഥിതി വിലയിരുത്തുമെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്.

 കോടതി വിലയിരുത്തലുകൾ

1. പൗരന്മാരുടെ നിലനില്പിന് ആധാരമായ നദിയുടെ സ്ഥിതി എല്ലാ ദിവസം വിലയിരുത്തി നിയമലംഘക‌ർക്കെതിരെ കർശന നടപടിയെടുക്കുന്ന പല്ലുംനഖവുമുള്ള അതോറിട്ടിയാണ് കോടതിയുടെ മനസിലുള്ളതെന്ന് ഡിവിഷൻബെഞ്ച് ആവർത്തിച്ചു. ശുപാർശ നൽകുന്ന സമിതികളെയല്ല ആവശ്യമെന്നും വ്യക്തമാക്കി. സമിതികളുടെ അധികാരം സംബന്ധിച്ച് വ്യക്തതവരുത്താൻ സർക്കാർ സമയം തേടിയതിനെതുടർന്ന് പെരിയാർ സംരക്ഷണം സംബന്ധിച്ച ഹർജി വീണ്ടും 28ന് പരിഗണിക്കാൻ മാറ്റി.

2. മേൽനോട്ടത്തിന് ഹൈക്കോടതി നിയോഗിച്ച ഉന്നതാധികാരസമിതിയുള്ളതിനാൽ സർക്കാർ രൂപീകരിച്ച സംസ്ഥാന, ജില്ലാതല സമിതികൾ അനാവശ്യമാണ്.

3. കുഴിക്കണ്ടം തോട് വൃത്തിയാക്കുന്നത് സംബന്ധിച്ച് വിശദീകരണം സമർപ്പിക്കാത്ത കേന്ദ്ര സർക്കാരിനെയും കോടതി വിമർശിച്ചു. അടുത്തതവണ വിഷയം പരിഗണിക്കുമ്പോൾ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കർശന നിർദ്ദേശം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL