
മാല്യങ്കര: മാല്യങ്കര എസ്.എൻ.എം ഐ.എം.ടിയിലെ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ് അസോസിയേഷനായ 'എസ്പാനിയാക്' വിദ്യാർത്ഥികൾക്കായി പ്രായോഗിക ശില്പശാല സംഘടിപ്പിച്ചു. കോളേജിലെ പൂർവ വിദ്യാർത്ഥികളായ മിഥുൻ, ജോഷ്വ ജോയ്, ബ്രഹ്മദത്തൻ എന്നിവർ നടത്തുന്ന ഐ.ടി സ്ഥാപനമായ കോഡ്ഫിക്ഡ് ലാബ്സ് ആണ് കുട്ടികൾക്കായി ശില്പശാല നടത്തിയത്. പ്രിൻസിപ്പൽ ഡോക്ടർ ആത്മാറാം അദ്ധ്യക്ഷത വഹിച്ചു. കമ്പ്യൂട്ടർ സയൻസ് മേധാവി എം.സി. ഗിരീഷ് കുമാർ , പ്ലേസ്മെന്റ് ആൻഡ് ട്രെയിനിംഗ് ഓഫീസർ സിന്ധ്യ വിനോദ് എന്നിവർ സംസാരിച്ചു. കോഡ്ഫിക്സ് ലാബിന്റെ ചീഫ് ടെക്നിക്കൽ ഓഫീസർ മിഥുൻ ശില്പശാലയ്ക്ക് നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |