
മരട് : കൊച്ചി തുറമുഖത്തെ റിട്ടയർ ചെയ്ത മിനി സ്റ്റീരിയൽ വിഭാഗം ജീവനക്കാരുടെ കൂട്ടായ്മയായ കൊച്ചിൻ പോർട്ട്ട്രസ്റ്റ് എൽഡേഴ്സ് ഫോറം പ്രത്യേക യോഗം ചേർന്ന് ഇന്നത്തെ മഹാവിപത്തും കുടംബങ്ങളെയും സമൂഹത്തെയും ശിഥിലമാക്കുന്ന ലഹരിക്കെതിരെ പ്രവർത്തിക്കുമെന്ന് പ്രതിജ്ഞ എടുത്തു. സംഘടനയുടെ പ്രസിഡന്റ് വി.ആർ. രാമചന്ദ്രൻ നായർ സെക്രട്ടറി എൻ.ടി. ജോസിന്റെയും രക്ഷാധികാരി പി.കെ. തമ്പിയുടെയും മറ്റു ഭാരവാഹികളുടെയും സാന്നിദ്ധ്യത്തിൽ പ്രതിജ്ഞ ചൊല്ലി കൊടുത്തു. നൂറോളം അംഗങ്ങൾ അത് ഏറ്റുചൊല്ലി. കെ.വി.കുട്ടൻ, കെ.രാജൻ, അലമേലു, രുഗ്മിണി എന്നിവർ ഒരുക്കിയ വിരുന്നിൽ പങ്കെടുത്താണ് യോഗം അവസാനിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |