SignIn
Kerala Kaumudi Online
Thursday, 22 October 2026 11.04 PM IST

മോഷ്ടാവിനെ കുടുക്കിയ ഓട്ടോ ഡ്രൈവർക്ക് ആദരം

sp-

ആലുവ: മോഷ്ടാവിനെ കുടുക്കി പൊലീസ് സ്റ്റേഷനിലെത്തിച്ച ഓട്ടോ ഡ്രൈവർക്ക് ജില്ലാ പൊലീസ് മേധാവിയുടെ ആദരം. ആലുവയിൽ ഓട്ടോ ഓടിക്കുന്ന ഉളിയന്നൂർ കുഞ്ഞുണ്ണിക്കര മരങ്ങാട്ട് വീട്ടിൽ സുധീറിനെയാണ് ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേന അനുമോദന പത്രം നൽകി ആദരിച്ചത്.

24ന് രാത്രിയാണ് സംഭവം. കുറച്ച് സ്ക്രാപ്പ് കമ്പനിപ്പടിയിലേക്ക് കൊണ്ട് പോകണമെന്ന് പറഞ്ഞ് സീമാസിന് സമീപത്ത് വച്ച് ഒരാൾ സുധീറിനെ ഓട്ടം വിളിച്ചു. രണ്ട് എ.സി യൂണിറ്റും ഒരു മോട്ടോറുമാണ് ഉണ്ടായിരുന്നത്. സംശയം തോന്നിയ സുധീർ ഓട്ടം പോകാൻ കൂടുതൽ തുക ആവശ്യപ്പെട്ടു. അതിനും തയ്യാറായിരുന്നു അയാൾ. കൂടുതൽ തുകയ്ക്ക് 'ആക്രി' എടത്തലയിൽ എടുക്കാൻ ആളുണ്ടെന്ന് പറഞ്ഞ് സുധീർ സാധനങ്ങളും കയറ്റി അയാളെയും കൂട്ടി ഊടുവഴികളിലൂടെ യാത്ര ചെയ്ത് പൊലീസ് സ്റ്റേഷനിലേക്ക് ഓട്ടോ ഓടിച്ചു കയറ്റി ഉദ്യോഗസ്ഥരോട് വിവരം പറഞ്ഞു.

പൊലീസുദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലിൽ തമിഴ്നാട് ഗാന്ധിനഗർ സ്വദേശി സുരേഷ് കുമാറാണ് ഇയാളെന്നും എ.സി യൂണിറ്റും മോട്ടോറും ആലുവയിൽ നിന്ന് മോഷ്ടിച്ചതാണെന്നും സമ്മതിച്ചു. കൂടാതെ നജാത്ത് ഹോസ്പിറ്റലിലും നേരത്തെ ഇയാൾ മോഷണം നടത്തിയതായി കണ്ടെത്തി.

വടകര പൊലീസ് സ്റ്റേഷനിലും കേസുണ്ട്. ആലുവ സ്ക്കൂബ ടീമിന്റെ ക്യാപ്റ്റൻ കൂടിയണ് സുധീർ.

സുധീർ സമൂഹത്തിന് മാതൃകയാണ്. ധീരമായ പ്രവൃത്തി അനുമോദനം അർഹിക്കുന്നു.

ഡോ. വൈഭവ് സക്സേന

ജില്ലാ പൊലീസ് മേധാവി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, ANUMADHANAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL