SignIn
Kerala Kaumudi Online
Thursday, 22 October 2026 11.45 PM IST

പൊലീസുകാരെ കടിച്ച് പരിക്കേൽപ്പിച്ച അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ

bite

കൊച്ചി: മദ്യലഹരിയിൽ പൊലീസുകാരെ കടിച്ചു പരിക്കേൽപ്പിച്ച അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. പശ്ചിമ ബംഗാൾ സ്വദേശി തപൻ ബിശ്വാസിനെയാണ് (20) കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തത്. സീനിയർ സി.പി.ഒമാരായ ലിന്റോ ഏലിയാസ്, ഷിബുരാജ് എന്നിവർക്കാണ് കടിയേറ്റത്. ഇവർ ആശുപത്രിയിൽ ചികിത്സ തേടി.

വെള്ളിയാഴ്ച രാത്രി 9.30ന് വൈറ്റില ജംഗ്ഷനിലായിരുന്നു സംഭവം. മദ്യലഹരിയിൽ ഒരാൾ അക്രമാസക്തനായി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുവെന്ന ഫോൺ കോൾ ലഭിച്ചതിനെ തുടർന്നാണ് പൊലീസ് സംഘമെത്തിയത്. ഇയാളെ പൊലീസ് ജീപ്പിലേക്ക് കയറ്റുന്നതിനിടെ വീണ്ടും അക്രമാസക്തനാവുകയായിരുന്നു. ആദ്യം ലിന്റോയുടെ ഇടത് കൈപ്പത്തിയിലും തുടർന്ന് ഷിബുരാജിന്റെ ഇടത് കൈത്തണ്ടയിലും കടിച്ച് മുറിവേൽപ്പിച്ചു. പ്രതി അമിത മദ്യലഹരിയിലായിരുന്നു. ഇയാൾക്ക് മാനസിക പ്രശ്നങ്ങളുണ്ടോയെന്നും സംശയമുണ്ട്.

പ്രതിയെ എറണാകുളം ജനറൽ ആശുപത്രിയിൽ പരിശോധനയ്ക്ക് വിധേയനാക്കി. പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും ജോലി തടസപ്പെടുത്തിയതിനുമാണ് കേസ്. ലഹരിയുടെ കെട്ടടങ്ങിയതോടെ പ്രതി ശാന്തനായി. താൻ യാതൊരു തെറ്റും ചെയ്തിട്ടില്ലെന്നാണ് തപൻ പറയുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL