SignIn
Kerala Kaumudi Online
Friday, 23 October 2026 12.28 AM IST

അദ്ധ്യാപക ദമ്പതികൾ പിടിയറങ്ങുന്നു

kalleri

ആലുവ: ഒരേ സ്ഥാപനത്തിൽ ഒരുമിച്ച് പഠനം, ഒരേ സ്കൂളിൽ അദ്ധ്യാപകരായി ജോലിയിൽ പ്രവേശനം, ഒരേ അദ്ധ്യയനവർഷത്തിൽ അദ്ധ്യാപനത്തിന് വിരാമമിട്ട് പടിയിറങ്ങുന്നു. അദ്ധ്യാപക ദമ്പതികളായ ശശിധരൻ കല്ലേരിയും എസ്. ശ്രീകലയുമാണ് അപൂർവമായ നേട്ടത്തിന് ഉടമകൾ. ഏലൂർ ഫാക്ട് ഈസ്റ്റേൺ യു.പി സ്കൂളാണ് ഇരുവരുടെയും പ്രവർത്തന മേഖല.

ശശിധരൻ തിങ്കളാഴ്ച വിരമിച്ചു. ശ്രീകല അടുത്ത മാസം വിരമിക്കും. മലപ്പുറം ജില്ലയിലെ തിരൂർ സ്വദേശിയായ ശശീധരൻ കല്ലേരിയും തിരുവനന്തപുരം വെള്ളറട സ്വദേശിനിയായ എസ്. ശ്രീകലയും പത്തനംതിട്ട ഓതറയിലെ എൻ.എസ്.എസ് ടി.ടി.ഐയിൽ ഒരുമിച്ച് പഠിച്ചപ്പോഴാണ് സൗഹൃദത്തിലായത്. തുടർന്ന് ഇരുവരും വിവാഹിതരായി. വിവാഹശേഷമാണ് 2003-ൽ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എഫ്.എ.സി.ടിയുടെ കീഴിലുള്ള ഫാക്ട് ഈസ്റ്റേൺ യു.പി സ്കൂളിൽ ശശിധരൻ അദ്ധ്യാപകനായത്. തൊട്ടടുത്ത വർഷം ശ്രീകലയും ഇവിടെ അദ്ധ്യാപികയായി എത്തി. ഇതിനിടയിൽ കടുങ്ങല്ലൂർ മുപ്പത്തടത്തേക്ക് താമസം മാറ്റി.

അവാർഡ് പെരുമയിൽ

സംസ്ഥാന ഗവൺമെന്റിന്റെ മികച്ച പ്രൈമറി വിഭാഗം അദ്ധ്യാപക അവാർഡ് അടക്കം ഏഴ് ദേശീയ-സംസ്ഥാന അവാർഡുകൾ ഇതിനിടയിൽ ശശിധരനെ തേടിയെത്തിയിട്ടുണ്ട്. ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ സംസ്ഥാന സെക്രട്ടറി, വിദ്യാരംഗം ജില്ല - ഉപജില്ലാ കോ-ഓർഡിനേറ്റർ, ജില്ലാ റിസോഴ്സ് ഗ്രൂപ്പ് അംഗം, സംസ്ഥാന റിസോഴ്സ് ഗ്രൂപ്പ് അംഗം എന്നീ നിലകളിലും പ്രവർത്തിക്കുന്നുണ്ട്. മുപ്പത്തടത്തെ സാമൂഹിക-സാംസ്കാരിക മേഖലകളിലെല്ലാം ശശിധരൻ കല്ലേരി നിറസാന്നിധ്യമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, TEACHERS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL