
കൊച്ചി: തൃപ്പൂണിത്തുറ എസ്.എൻ ജംഗ്ഷൻ മുതൽ പൂത്തോട്ട വരെയുള്ള നാലുവരി പാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കണമെന്ന് സി.പി.ഐ തൃപ്പൂണിത്തുറ ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന കൗൺസിൽ അംഗം പി.കെ. രാജേഷ് ഉദ്ഘാടനം ചെയ്തു. ടി. രഘുവരൻ, താര ദിലീപ്, പി.വി. ചന്ദ്രബോസ്, കെ.ആർ. റനീഷ്, എ.കെ. സജീവൻ, കെ.കെ. സന്തോഷ് എന്നിവർ സംസാരിച്ചു. ടി.എൻ.ദാസ്, അഡ്വ. ദീപ്തി പ്രസേനൻ എന്നിവർ അടങ്ങുന്ന പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. തൃപ്പൂണിത്തുറ ലോക്കൽ സെക്രട്ടറിയായി ശശി വെള്ളക്കാട്ടിനെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |