
മൂവാറ്റുപുഴ: ടി.ബി. ജംഗ്ഷനിലെ ബാറിലുണ്ടായ ആക്രമണത്തിൽ സഹോദരന്മാർ അറസ്റ്റിൽ. പെരുമറ്റം വാലടിത്തണ്ട് പോണാക്കുടി വീട്ടിൽ ഷറഫ് (33), സഹോദരൻ മുബീൻ (27) എന്നിവരെയാണ് മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്.
ആക്രമണത്തിൽ വെള്ളൂർക്കുന്നം സ്വദേശിയായ യുവാവിന് പരിക്കേറ്റു. തിങ്കളാഴ്ച വൈകിട്ട് മുബീന്റെ മുണ്ടഴിഞ്ഞ് പോയത് പറഞ്ഞതിലുള്ള വിരോധത്തിൽ കൗണ്ടറിലിരുന്ന സ്റ്റീൽ ജഗ് ഉപയോഗിച്ച് തലയ്ക്കടിക്കുകയായിരുന്നു.ഇവർക്കെതിരെ കോതമംഗലം, പോത്താനിക്കാട്, കുട്ടംമ്പുഴ പൊലീസ് സ്റ്റേഷനുകളിലായി വേറെയും കേസുകളുണ്ട്. അന്വേഷണസംഘത്തിൽ എസ് .ഐമാരായ വിഷ്ണു രാജു, സി.ബി.അ നിൽ കുമാർ, എ.എസ്. ഐ മാരായ വി.എം. ജമാൽ, ബൈജു പോൾ, എസ് .സി.പി.ഒ മാരായ ബിബിൽ മോഹൻ, ബിനിൽ എൽദോസ് എന്നിവരാണുണ്ടായിരുന്നത്. പ്രതിയെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |