SignIn
Kerala Kaumudi Online
Saturday, 24 October 2026 6.50 PM IST

ടെക്കികൾക്ക് 'കൂളാകാൻ 'തരംഗ് 2025'

tharang

കാക്കനാട്: പ്രോഗ്രസീവ് ടെക്കീസ് (പി.ടി) ഇൻഫോപാർക്കുമായി സഹകരിച്ച് ഐ.ടി മേഖലയിലെ ജീവനക്കാർക്കായി നടത്തുന്ന കലോത്സവം 'തരംഗ് 2025' 21 ന് വൈകിട്ട് നാലിന് ഇൻഫോപാർക്ക് ഫേസ് ഒന്ന് അതുല്യ ഓഡിറ്റോറിയത്തിൽ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. തുടർന്ന് ഐ.ടി. ജീവനക്കാരുടെ ഘോഷയാത്രയും നടക്കും. മാനസികമായി പിരിമുറുക്കവും സമ്മർദ്ദവും കൂടുതലുള്ള ഐ.ടി മേഖലയിൽ കലാപരമായി കഴിവുകളുള്ള ഒട്ടനവധി ആളുകൾ ജോലി ചെയ്യുന്നുണ്ട്.

കലയെ മാനസികാരോഗ്യത്തിനായി ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത തിരിച്ചറിഞ്ഞ് കഴിഞ്ഞ മൂന്ന് വർഷങ്ങളായി നടത്തുന്ന കലോത്സവമാണ് തരംഗ്. 96 ഇനങ്ങളിലായി മൂന്നാഴ്ചയായിട്ടാണ് തരംഗ് സീസൺ 3 നടക്കുന്നത്.

മത്സരങ്ങൾ

 മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലായി സാഹിത്യ മത്സരങ്ങൾ

പെൻസിൽ ഡ്രോയിംഗ്, വട്ടർ കളർ, ഓയിൽ പെയിന്റിംഗ്, കാർട്ടൂൺ, ഫെയ്‌സ് പെയിന്റിംഗ്, ഡിജിറ്റൽ ആർട്ട്, ബോട്ടിൽ ആർട്ട്

സംഗീത, വാദ്യ മത്സരങ്ങൾ

മോഹിനിയാട്ടം, കുച്ചിപ്പുടി, ഭരതനാട്യം, കഥക്, നാടോടിനൃത്തം, സംഘനൃത്തം, ഒപ്പന, തിരുവാതിര, മാർഗംകളി നൃത്തമത്സരങ്ങൾ

നാടകം

ഹ്രസ്വചിത്രം

 ഫോട്ടോഗ്രഫി

ക്വിസ്

ഫാഷൻ ഷോ

 മെഗാ ഓപ്പൺ സ്റ്റേജ് പരിപാടി

അവസാന മൂന്ന് ദിവസങ്ങളിൽ ഇൻഫോപാർക്ക് സ്ക്വയറിൽ നടക്കുന്ന മെഗാ ഓപ്പൺ സ്റ്റേജ് പരിപാടികളോടെ മേയ് 9ന് തരംഗ് 2025 സമാപിക്കും. 6000-ത്തിലധികം ഐ.ടി. ജീവനക്കാർ വിവിധ മത്സരങ്ങളിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, IT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL