
കൊച്ചി: ജില്ലാ ഭരണകൂടത്തിന്റെയും സാമൂഹ്യനീതി വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ലഹരിക്കെതിരായ കേന്ദ്രസർക്കാർ പദ്ധതി 'നശാ മുക്ത് ഭാരത് അഭിയാൻ' ഇന്ന് രാവിലെ 11ന് കാക്കനാട് കളക്ടറേറ്റിൽ കളക്ടർ എൻ.എസ്.കെ. ഉമേഷ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ജില്ലാ സാമൂഹ്യ നീതി ഓഫീസർ സിനോ സേവി, പ്രോഗ്രാം കോ-ഓർഡിനേറ്റർമാരായ ഫ്രാൻസിസ് മൂത്തേടൻ, ഡോ.കെ.ആർ. അനീഷ്, ഡോ. ജാക്സൻ തോട്ടുങ്കൽ എന്നിവർ പ്രസംഗിക്കും. പ്രോഗ്രാമിന്റെ ഭാഗമായി മാസ്റ്റർ ട്രെയ്നർക്കായുള്ള ദ്വിദിന പരിശീലന പരിപാടി ഇന്നും നാളെയും ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |