SignIn
Kerala Kaumudi Online
Thursday, 22 October 2026 12.15 PM IST

സംസ്ഥാന കമ്മിറ്റി യോഗം

ambedkar

പെരുമ്പാവൂർ: വേടൻ ഉയർത്തുന്ന സാമൂഹ്യ പ്രശ്‌നം കേരളം മാറി മാറി ഭരിച്ച ഭരണ കർത്താക്കളുടെയും പുരോഗമന പ്രസ്ഥാനങ്ങളുടെയും പരാജയത്തെയാണ് സൂചിപ്പിക്കുന്നതെന്ന് ഡോ. അംബേദ്കർ സാംസ്‌കാരിക വേദി സംസ്ഥാന കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. . പട്ടികജാതി,​ വർഗ്ഗക്ഷേമത്തിനായി അനുവദിച്ച ഫണ്ട് വെട്ടി ചുരുക്കിയും ചെലവഴിക്കാതെ ലാപ്‌സാക്കിയും വിഭാഗങ്ങളുടെ ഭരണഘടനാ പരിരക്ഷകൾ അട്ടിമറിക്കുന്നതിനെതിരെ ഭരണഘടനാ അവകാശ സംരക്ഷണ പ്രചാരണ പരിപാടി 25ന് പെരുമ്പാവൂരിൽ ആരംഭിക്കും. പ്രസിഡന്റ് ശിവൻ കദളിയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ വി.കെ. വേലായുധൻ, കെ.ഐ. കൃഷ്ണൻ കുട്ടി, കെ.പി. കുമാരൻ, പി.സി. ശശി, കെ.എം. കുട്ടപ്പൻ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL