SignIn
Kerala Kaumudi Online
Thursday, 22 October 2026 11.28 AM IST

മുനമ്പം: ഹർജികൾ വാദത്തിന് മാറ്റി

highcourt
ഹൈക്കോടതി

കൊച്ചി: ഭൂ നികുതി സ്വീകരിക്കാനും മറ്റ് റവന്യൂ നടപടികൾക്കും അധികൃതർക്ക് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് വഖഫ് തർക്കം നിലനിൽക്കുന്ന മുനമ്പത്തെ താമസക്കാർ നൽകിയ ഹർജി ഹൈക്കോടതി വാദത്തിനായി മാറ്റി. ഇവിടത്തെ താമസക്കാരുടെ നികുതി സ്വീകരിക്കാൻ നിർദ്ദേശിച്ച് കൊച്ചി തഹസിൽദാർ 2022 ഒക്ടോബറിൽ പുറപ്പെടുവിച്ച ഉത്തരവിനെ ചോദ്യം ചെയ്ത് കേരള വഖഫ് സംരക്ഷണവേദി സമർപ്പിച്ച ഹർജിക്കൊപ്പം അടുത്ത ബുധനാഴ്ച പരിഗണിക്കാനാണ് ജസ്റ്റിസ് സി. ജയചന്ദ്രൻ മാറ്റിയത്. പോക്കുവരവ്, വില്പന, പണയം തുടങ്ങിയവയ്ക്ക് റവന്യൂ അധികൃതർ അനുമതി നൽകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഭൂസംരക്ഷണ സമിതിയും ചില താമസക്കാരും 2023ൽ നൽകിയ ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL