SignIn
Kerala Kaumudi Online
Thursday, 22 October 2026 12.59 PM IST

കലാകാരന്മാരെ   ആദരിച്ചു

kala
തൃപ്പൂണിത്തുറ റോട്ടറി ക്ളബിന്റെ പൈതൃകം പരിപാടിയിൽ കഥാപ്രസംഗ കലാകാരൻ മധുരിമ ഉണ്ണികൃഷ്ണനെ ഡിസ്ട്രിക്ട് ഗവർണർ ഡോ.ജി.എൻ രമേഷ് ആദരിക്കുന്നു. പി.ഐ. രാധാകൃഷ്ണൻ, സിജോ തോമസ്, ഗീത സുരേഷ്, സുജേഷ് സത്യൻ, രാമചന്ദ്രൻ രാജശേഖരൻ, ആർ.എസ്. കുറുപ്പ് എന്നിവർ സമീപം

തൃപ്പൂണിത്തുറ: റോട്ടറി ക്ലബ് തൃപ്പൂണിത്തുറയുടെ പൈതൃകം 2025 പരിപാടിയിൽ വിസ്മൃതിയിലാകുന്ന കലകൾ അവതരിപ്പിക്കുന്ന കലാകാരന്മാരെ ആദരിച്ചു. കഥാപ്രസംഗ കലാകാരൻ മധുരിമ ഉണ്ണിക്കൃഷ്ണന് പൈതൃകം 2025 പുരസ്‌കാരം നൽകി. സാഹിത്യ സാംസ്‌കാരിക രംഗങ്ങളിൽ പ്രതിഭ തെളിയിച്ച ക്ലബ് അംഗം രാമചന്ദ്രൻ രാജശേഖരൻ, ആർ.എസ്. കുറുപ്പ് എന്നിവരെ ആദരിച്ചു. റോട്ടറി ഡിസ്ട്രിക്ട് 3205 ഗവർണർ ഡോ. ജി.എൻ. രമേഷ് മുഖ്യാതിഥിയായി. പ്രസിഡന്റ് പി.ഐ. രാധാകൃഷ്ണൻ, അസിസ്റ്റന്റ് ഗവർണർ സിജോ തോമസ്, പൈതൃകം സംഘാടക സമിതി അദ്ധ്യക്ഷ ഗീത സുരേഷ്, മധുരിമ ഉണ്ണിക്കൃഷ്ണൻ, സെക്രട്ടറി സുജേഷ് സത്യൻ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, ROTARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL