SignIn
Kerala Kaumudi Online
Thursday, 22 October 2026 12.59 PM IST

തർക്കവും മടക്കവും മത്സരത്തിൽ മാറ്റം

ബാൻഡ്മേള മത്സരം വിധികർത്താക്കളെച്ചൊല്ലിയുള്ള തർക്കത്തേത്തുടർന്ന് മാറ്റി. ശനിയാഴ്ച രാവിലെ സെന്റ് ആൽബർട്സ് സ്‌കൂൾ ഗ്രൗണ്ടിൽ നടക്കേണ്ടിയിരുന്ന മത്സരം ഡിസംബർ രണ്ടിലേക്കാണ് മാറ്റിയത്. മത്സരം തുടങ്ങുന്നതിന് മുമ്പ് വിധികർത്താക്കളെച്ചൊല്ലി ടീമുകൾ പരാതി ഉന്നയിക്കുകയായിരുന്നു. ഇടുക്കി ജില്ലാ കലോത്സവത്തിൽ വിധിനിർണയത്തിൽ ക്രമക്കേട് കാണിച്ചയാൾ വിധികർത്താക്കളിൽ ഉണ്ടെന്നായിരുന്നു ആരോപണം. ഈ കലോത്സവത്തിൽ വിധിനിർണയത്തിൽ അപാകം ആരോപിച്ച് ഒരു വിധികർത്താവിനെ ടീമംഗങ്ങൾ കാറിൽ തടഞ്ഞിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.ആരോപണത്തിന് പിന്നാലെ ഡി.ഡി.ഇ നിലവിൽ പ്രഖ്യാപിച്ച വിധികർത്താക്കളെ മാറ്റാൻ തീരുമാനിച്ചു. പുതിയ വിധികർത്താക്കളെ കൊണ്ടുവന്ന് മത്സരം തുടങ്ങാൻ നടത്തിയ നീക്കവും പാളി. പാലക്കാട് നിന്നുള്ള വിധികർത്താക്കളെ കൊണ്ടുവരാനുള്ള നീക്കവും വേഗത്തിൽ പുറത്തായി. ഇവരെക്കുറിച്ചും സമാന ആരോപണം ഉയർന്നതോടെ മത്സരം മറ്റൊരു ദിവസത്തേക്ക് മാറ്റാൻ സംഘാടകർ തീരുമാനിക്കുകയായിരുന്നു.11 ടീമുകൾ രജിസ്റ്റർ ചെയ്തതിൽ ആറ് ടീമുകളാണ് ശനിയാഴ്ച രാവിലെ മത്സരവേദിയിലെത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, VIDHI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL