SignIn
Kerala Kaumudi Online
Thursday, 22 October 2026 12.58 PM IST

ഇരട്ടനേട്ടത്തിൽ കണനുണ്ണി

k

നാലാംവട്ടവും ഓട്ടൻതുള്ളലിൽ സംസ്ഥാന പോരിനൊരുങ്ങി ഇരിങ്ങോൾ ജി.വി.എച്ച്.എസ്.എസിലെ കണ്ണനുണ്ണി. രുഗ്മിണീ സ്വയംവരം കഥ വേദിയിൽ അവതരിപ്പിച്ച് ഒന്നാമതെത്തിയ കണനുണ്ണിക്ക് ഇത്തവണ കുച്ചിപ്പുടിയിൽ ഒന്നാം സ്ഥാനവും കേരള നടനത്തിൽ രണ്ടാം സ്ഥാനവുമുണ്ട്. കഴിഞ്ഞ വർഷം സംസ്ഥാനതലത്തിൽ ഓട്ടൻതുള്ളലിന് എ ഗ്രേഡ് ഉണ്ടായിരുന്നു.

പെരുമ്പാവൂർ ഇരിങ്ങോൾ സ്വദേശികളായ ഉണ്ണിക്കൃഷ്ണൻ- ബിന്ദു ദമ്പതികളുടെ മകനായ കണ്ണനുണ്ണി കഥകളി, ചെണ്ട, തിമില, ഭരതനാട്യം, മോഹിനിയാട്ടം, സോപാന സംഗീതം, ശാസ്ത്രീയ സംഗീതം എന്നിങ്ങനെ 10ഓളം കലകൾ അഭ്യസിക്കുന്നു. കലോത്സവത്തിൽ കഥകളിയിൽ പങ്കെടുക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും സാമ്പത്തികം വില്ലനാണ്. കൃഷ്ണനുണ്ണിയാണ് സഹോദരൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, KANNANUNNI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL