SignIn
Kerala Kaumudi Online
Thursday, 22 October 2026 11.29 AM IST

കിരീടമുയർത്തി എറണാകുളം

കൊച്ചി: അട്ടിമറികൾക്കിടം നൽകാതെ തുടർച്ചയായ നാലാം വർഷവും കൗമാര കലാകിരീടം ചൂടി എറണാകുളം ഉപജില്ല. 1010 പോയിന്റോടെയാണ് ചാമ്പ്യന്മാരുടെ കിരീടനേട്ടം. ആദ്യാവസാനം പോയിന്റ് പട്ടികയിൽ ആധിപത്യം തുടർന്ന ആതിഥേയർ അവസാന ദിനം വൻകുതിപ്പാണ് നടത്തിയത്. കഴിഞ്ഞ വർഷത്തെ റണ്ണറപ്പായ ആലുവ 933 പോയിന്റോടെ ഇക്കുറിയും രണ്ടാംസ്ഥാനം സ്വന്തമാക്കി. നോർത്ത് പറവൂർ(926), മട്ടാഞ്ചേരി(870), മൂവാറ്റുപുഴ(811) എന്നീ ഉപജില്ലകളാണ് യഥാക്രമം മൂന്ന് മുതൽ അഞ്ച് വരെ സ്ഥാനങ്ങളിൽ.


സ്‌കൂളുകളിൽ 296 പോയിന്റോടെ എറണാകുളം സെന്റ് തെരേസാസ് സി.ജി.എച്ച്.എസ്.എസും ആലുവ വിദ്യാധിരാജ വിദ്യാഭവൻ ഇ.എച്ച്.എസുമാണ് മുന്നിൽ. മൂവാറ്റുപുഴ സെന്റ് അഗസ്റ്റിൻസ് ജി.എച്ച്.എസ്.എസ്(262), എടവനക്കാട് ഹിദായത്തുൾ ഇസ്ലാം എച്ച്.എസ്.എസ്(217), ചെറായി സഹോദരൻ മെമ്മോറിയൽ എച്ച്.എസ്.എസ്(185) എന്നീ സ്‌കൂളുകളും ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഇടംനേടി.

പ്രധാന വേദിയായ കച്ചേരിപ്പടി സെന്റ് ആന്റണീസ് എച്ച്.എസ്.എസിൽ നടന്ന സമാപന സമ്മേളനം ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ സുബിൻപോൾ ഉദ്ഘാടനം ചെയ്തു.


Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL