SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.38 AM IST

സുകന്യ സമൃദ്ധിയിൽ ഫിദ ഫാത്തിമ

fidha

നെടുമ്പാശേരി: പത്തു വയസിൽ താഴെയുള്ള പെൺകുട്ടികൾക്ക് നരേന്ദ്രമോദി സർക്കാർ നടപ്പാക്കുന്ന 'സുകന്യ സമൃദ്ധി യോജന'യിൽ പെരിയാർ നീന്തിക്കടന്ന നെടുമ്പാശേരി സ്വദേശിനിയായ എട്ടുവയസുകാരി ഫിദ ഫാത്തിമയെ അംഗമാക്കി. ബി.ജെ.പി എറണാകുളം നോർത്ത് സിറ്റി ജില്ലയും മിത്ര ഈക്വൽ ഓപ്പർച്യൂണിറ്റി ട്രസ്റ്റും ചേർന്നാണ് 'എന്റെ മകളും സുകന്യ' എന്ന പദ്ധതിയിൽ അംഗങ്ങളെ ചേർക്കുന്നത്. നോർത്ത് ജില്ലാ പ്രസിഡന്റ് എം.എ. ബ്രഹ്മരാജ്, ജനറൽ സെക്രട്ടറി ഷാജി മൂത്തേടൻ, ട്രഷറർ രൂപേഷ് പൊയ്യാട്, മഹിളാമോർച്ച പ്രസിഡന്റ് ബിന്ദു ആനന്ദ്, ജനറൽ സെക്രട്ടറിമാരായ ശശികല, അഡ്വ. വിദ്യ, മിത്ര ട്രസ്റ്റിന്റെ മാനേജിംഗ് ട്രസ്റ്റി പത്മജ എസ്. മേനോൻ എന്നിവർ ഫിദയ്‌ക്ക് ആദ്യഗഡു തുക കൈമാറി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM, FIDHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL