മൂവാറ്റുപുഴ: പേഴക്കാപ്പിള്ളിയിൽ മൂന്ന് കിലോ കഞ്ചാവുമായി അന്യ സംസ്ഥാന തൊഴിലാളി എക്സൈസിന്റെ പിടിയിൽ. പശ്ചിമബംഗാൾ മൂർഷിദാബാദ് ജില്ലയിലെ ഇസ്ലാംപൂർ സ്വദേശിയായ സരുയാർ ഹൊസൈൻ ( 31) ആണ് പിടിയിലായത്. ബുധനാഴ്ച പുലർച്ചെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി. കൃഷ്ണകുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ടി. അജയകുമാർ, പ്രവന്റീവ് ഓഫീസർ എം.എം. ഷബീർ, സിവിൽ എക്സൈസ് ഓഫീസർ പി.ബി. മാഹിൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ പി.എൻ. അനിത, ഡ്രൈവർ ബിജു പോൾ എന്നിവർ അന്വഷണ സംഘത്തിൽ ഉണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |