SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.24 AM IST

ധാരണാപത്രം ഒപ്പുവച്ചു

chinmaya

കൊച്ചി: ചിന്മയ വിശ്വവിദ്യാപീഠം കല്പിത സർവകലാശാലയും ബംഗ്ലാദേശിലെ സെന്റർ ഓൺ ഇന്റഗ്രേറ്റഡ് റൂറൽ ഡെവലപ്‌മെന്റ് ഫോർ ഏഷ്യ ആൻഡ് ദി പസഫിക്കും (സി.ഐ.ആർ.ഡി.എ.പി) ധാരണാപത്രം ഒപ്പുവച്ചു. കാർഷിക, ഗ്രാമ വികസനം, ഗവേഷണ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തലാണ് ലക്ഷ്യം. സർവകലാശാല രജിസ്ട്രാർ ഡോ. പി. രാജേന്ദ്രനും സി.ഐ.ആർ.ഡി.എ.പി ഡയറക്ടർ ജനറൽ ഡോ. പി. ചന്ദ്രശേഖരയുമാണ് കരാറിൽ ഒപ്പുവച്ചത്. വൈസ് ചാൻസലർ പ്രൊഫ. മനോജ് കുമാർ അറോറ, ഡീൻമാരായ പ്രൊഫ. ടി. അശോകൻ, ഡോ. എസ്. ഗ്ലോറി സ്വരൂപ, സുനിത ഗ്രാന്ധി, ഡെപ്യൂട്ടി ഡീൻ മഞ്ജുള ആർ. അയ്യർ, സർവകലാശാല ട്രസ്റ്റ് സെക്രട്ടറി ബി. ഭവേഷ് തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL