SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.50 AM IST

സ്വാമി ഗൗതമാനന്ദജി മഹാരാജ് കൊച്ചി​യി​ൽ

sreerama

കൊച്ചി​: ശ്രീരാമകൃഷ്ണമഠത്തിന്റെയും മിഷന്റെയും ആഗോള അദ്ധ്യക്ഷൻ സ്വാമി ഗൗതമാനന്ദജി മഹാരാജ് ചൊവ്വാഴ്ച കൊച്ചി​യി​ലെത്തും. രാവിലെ 10ന് നെടുമ്പാശേരി വിമാനത്താവളത്തിൽ വൈറ്റില ശ്രീരാമകൃഷ്ണ മഠം അദ്ധ്യക്ഷൻ സ്വാമി ഭുവനാത്മാനന്ദ മഹാരാജും കാലടി ശ്രീരാമകൃഷ്ണ അദ്വൈതാശ്രമ അദ്ധ്യക്ഷൻ സ്വാമി ശ്രീ വിദ്യാനന്ദ മഹാരാജും ഭക്തരും ചേർന്നു സ്വീകരിക്കും. 11.30 ന് വൈറ്റില ശ്രീരാമകൃഷ്ണ മഠത്തിൽ എത്തും. 12ന് ഇവി​ടെ വിവേക ധാമം സാമൂഹ്യക്ഷേമ കേന്ദ്രത്തിന്റെ ശിലാപൂജ നിർവ്വഹിക്കും. വൈകിട്ട് 4.30ന് കാലടി ആശ്രമത്തിലേക്ക് തിരിക്കും. അവിടെ വിശ്വക്ഷേത്രത്തിന്റെ സുവർണ ജൂബിലി ആഘോഷങ്ങളിലും ശ്രീരാമകൃഷ്ണഭക്ത സമ്മേളനത്തിലും പങ്കെടുത്ത് 27ന് കൊൽക്കത്തയിലേയ്ക്ക് മടങ്ങും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL