SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.22 AM IST

അലങ്കാരമത്സ്യ കൃഷി തീവ്ര പരിശീലനം

fish

കൊച്ചി: കുസാറ്റ് സ്‌കൂൾ ഒഫ് ഇൻഡസ്ട്രിയൽ ഫിഷറീസ് സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച 'സോഫി-വേ ഫോർവേഡ് 2026' അന്താരാഷ്ട്ര സമ്മേളനത്തിൽ 50ലധികം കർഷകർക്ക് അലങ്കാരമത്സ്യ കൃഷിയിൽ തീവ്ര പരിശീലനം നൽകി. സുസ്ഥിര അലങ്കാരമത്സ്യ മേഖലയെ ശക്തിപ്പെടുത്തുന്നത് ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. സഹ്യാദ്രി അക്വേറിയം ഫിഷ് പ്രൊഡ്യൂസർ കമ്പനിയിലെ ഡോ. അനി കുമാരി അദ്ധ്യക്ഷയായി. സ്‌കൂൾ ഒഫ് ഇൻഡസ്ട്രിയൽ ഫിഷറീസ് ഡയറക്ടർ ഡോ. മിനി ശേഖരൻ നേതൃത്വം നൽകി. കേന്ദ്ര ഫിഷറീസ് മൃഗസംരക്ഷണ ക്ഷീര വികസന മന്ത്രാലയം, നാഷണൽ ഫിഷറീസ് ഡെവലപ്മെന്റ് ബോർഡ്, ഐ.സി.എ.ആർ നാഷണൽ ബ്യൂറോ ഒഫ് ഫിഷ് ജെനറ്റിക് റിസോഴ്സസ്, ഓർണമെന്റൽ ഫിഷ് ഇന്റർനാഷണൽ എന്നിവയുടെ സഹകരണത്തോടെയായിരുന്നു പരിശീലനം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL