SignIn
Kerala Kaumudi Online
Monday, 27 July 2026 10.00 PM IST

ഓട്ടിസം ബാധിതർക്ക് ആസ്റ്ററിൽ ടാലന്റ് ഷോ

d

കൊച്ചി: ഓട്ടിസം അവബോധ ദിനത്തോടനുബന്ധിച്ച് ഓട്ടിസം ബാധിതരായ കുട്ടികൾക്കായി ആസ്റ്റർ മെഡ്സിറ്റി ടാലന്റ് ഷോ സംഘടിപ്പിച്ചു. ആസ്റ്ററിലെ സെന്റർ ഒഫ് എക്‌സലൻസ് ഇൻ പീഡിയാട്രിക്‌സ് ആൻഡ് നിയോനാറ്റോളജിയുടെ കീഴിലുള്ള കിഡ്സ് ഇന്റഗ്രേറ്റഡ് ന്യൂറോ ഡെവലപ്മെന്റൽ സെന്ററാണ് പരിപാടി സംഘടിപ്പിച്ചത്.

ആസ്റ്റർ മെഡ്സിറ്റി സി.ഇ.ഒ ഡോ.നളന്ദ ജയദേവ്, പീഡിയാട്രിക്‌സ് ആൻഡ് നിയോനാറ്റോളജി സീനിയർ കൺസൾട്ടന്റ് ഡോ.ജീസൺ,​ സി. ഉണ്ണി, ഡെവലപ്മെന്റൽ പീഡിയാട്രിക്‌സിലെ ഡോ.അനിത വിജയൻ, സീനിയർ സ്പീച്ച് ലാംഗ്വേജ് പാത്തോളജിസ്റ്റ് ഡോ.മരിയ ഗ്രേസ് ട്രീസ എന്നിവർ സംസാരിച്ചു. സംസാരശേഷിക്ക് പരിമിതികളുള്ള എഴുത്തുകാരുടെ ടോക്കിംഗ് ഫിംഗേഴ്സ് എന്ന പുസ്തകവും പ്രദർശനത്തിലുണ്ടായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL