SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.33 AM IST

നെടുമ്പാശേരി ഹജ്ജ് ക്യാമ്പ് സജ്ജം; ആദ്യസംഘം 30ന് പുറപ്പെടും

hajj
നെടുമ്പാശേരി

കൊച്ചി: നെടുമ്പാശേരിയിൽ വിമാനത്താവളം വഴിയുള്ള ആദ്യ ഹജ്ജ് സംഘം 30ന് പുറപ്പെടും. 432 പേർ വീതമുള്ള 20 വിമാന സർവീസുകളാണ് വിവിധ ദിവസങ്ങളിലായി ഷെഡ്യൂൾ ചെയ്തിട്ടുള്ളത്.

ഇത്തവണ 8,341 തീർത്ഥാടകരാണ് നെടുമ്പാശേരിയിൽ നിന്ന് യാത്ര തിരിക്കുന്നത്. 5,492 സ്ത്രീകളും 2,849 പുരുഷന്മാരും. ലക്ഷദ്വീപ്, തമിഴ്നാട് സ്വദേശികളായ തീർത്ഥാടകരും നെടുമ്പാശേരി ക്യാമ്പിലുണ്ട്.

വിമാനത്താവളത്തിന് സമീപം ഒരേസമയം 1,200 പേർക്ക് താമസിക്കാവുന്ന പന്തലും അനുബന്ധ സൗകര്യങ്ങളും പൂർത്തിയായി. പന്തലിനുള്ളിലെ താപനില 30 ഡിഗ്രിയിൽ താഴെയായി നിലനിറുത്താൻ എയർ കണ്ടീഷനിംഗ് ഒരുക്കുമെന്ന് ജില്ലാ കളക്ടർ ജി. പ്രിയങ്ക അവലോകന യോഗത്തിന് ശേഷം അറിയിച്ചു.

യാത്ര സുഗമമാക്കുന്നതിന് സർക്കാർ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കിയിട്ടുണ്ട്. ഹജ്ജ് കമ്മിറ്റിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് ഭക്ഷണത്തിനുള്ള ക്രമീകരണങ്ങൾ. റെയിൽവേ സ്റ്റേഷനുകളിൽ നിന്നും കെ.എസ്.ആർ.ടി.സി സ്റ്റാൻഡുകളിൽ നിന്നും വിമാനത്താവളത്തിലേക്ക് ബസ് സർവീസുകൾ ലഭ്യമാണ്. പോലീസ്, ആരോഗ്യവിഭാഗം, ഫയർഫോഴ്സ് എന്നിവരുടെ സേവനത്തിന് പുറമെ വോളന്റിയർ സംഘത്തെയും ക്യാമ്പിൽ നിയോഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL