SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.10 AM IST

സമരം ശക്തമാക്കും: ബി.ജെ.പി

morcha

കൊച്ചി: സ്ത്രീസമൂഹത്തെ വഞ്ചിക്കുന്ന കോൺഗ്രസ് സമീപനത്തിനെതിരെ ബി.ജെ.പിയുടെ നേതൃത്വത്തിൽ സമരം ശക്തമാക്കുമെന്ന് സംസ്ഥാന വക്താവ് അഡ്വ. ടി.പി. സിന്ധുമോൾ പറഞ്ഞു. വനിതാ സംവരണ ബിൽ അട്ടിമറിച്ച രാഹുൽ ഗാന്ധി, ഹൈബി ഈഡൻ എം.പി എന്നിവർക്കെതിരെ യുവമോർച്ച എറണാകുളം ജില്ലാ കമ്മിറ്റി നടത്തിയ പ്രകടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. യുവമോർച്ച ജില്ലാ പ്രസിഡന്റ് റിനു ഹർഷൻ അദ്ധ്യക്ഷയായി. അഡ്വ. പ്രിയ പ്രശാന്ത്, അഡ്വ. അമൃത സെൽവരാജ്, അഡ്വ. പൂജ സുരേന്ദ്രൻ, അഡ്വ. എം.ജി. നിമിഷ , അലീന ജോർജ്, ശ്രീലക്ഷ്മി, ഐശ്വര്യ, പ്രതുൽ പ്രദീപ്, എസ്.ജി. വിഷ്ണു, മിധുൻ രാജ്, കെ.എസ്. സുജിത് , പി.എസ്. ശ്രീജേഷ്, വി.ആർ. റെജിൻ എന്നിവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL