SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.38 AM IST

ഹർത്താലിന് പിന്തുണ വേണം

harthal

വൈപ്പിൻ: കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ മെഡിക്കൽ കോളേജിൽ ആത്മഹത്യ ചെയ്ത നിധിൻ രാജിന് നീതി ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ ഏപ്രിൽ 28ന് നടത്തുന്ന കേരള ഹർത്താലിന് പിന്തുണ നൽകണമെന്ന് കെ.പി.എം.എസ് ജില്ലാ പ്രസിഡന്റ് എൻ.ജി. രതീഷ് അഭ്യർത്ഥിച്ചു. നായരമ്പലത്ത് നടന്ന പി.കെ. ചാത്തൻ മാസ്റ്റർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹർത്താൽ ദിനത്തിൽ വാഹനങ്ങൾ നിരത്തിലിറക്കാതെയും തൊഴിലിടങ്ങളിൽ പണിമുടക്കിയും സഹകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കെ.പി.എം.എസ് വൈപ്പിൻ യൂണിയൻ കമ്മിറ്റി സംഘടിപ്പിച്ച പി.കെ. ചാത്തൻ മാസ്റ്റർ അനുസ്മരണ സമ്മേളനത്തിൽ യൂണിയൻ വൈസ് പ്രസിഡന്റ് എൻ.കെ. സജീവൻ അദ്ധ്യക്ഷനായി. പി.കെ. സുഗുണൻ, കെ.കെ. പുഷ്പാംഗദൻ, ബിന്ദു സുബാഷ്, വി.കെ. രജനി തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL