
പറവൂർ: മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിയോജകമണ്ഡലമായ പറവൂരിൽ നിന്ന് യു.ഡി.എഫ് സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തത് ആയിരത്തിലധികം പേർ. പറവൂർ നിയോജക മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിൽ നിന്നും തിരുവനന്തപുരത്തേക്ക് ഒന്നിലധികം ബസുകൾ വീതം ഏർപ്പെടുത്തിയിരുന്നു. കൂടാതെ നിരവധി പേർ സ്വകാര്യ വാഹനങ്ങളിലും പോയി സത്യപ്രതിജ്ഞയിൽ പങ്കെടുത്തു. പ്രദേശിക നേതാക്കളുടെ നേതൃത്വത്തിൽ ആഹ്ളാദപ്രകടനവും പടക്കംപൊടിക്കലും മധുരപലഹാരം വിതരണം നടന്നു.
സത്യപ്രതിജ്ഞ ദിവസം വലിയ ആഘോഷങ്ങൾ നടക്കാത്തിനാൽ മുഖ്യമന്ത്രിയായ ശേഷം പറവൂരിലെത്തുന്ന വി.ഡി. സതീശന് വൻ സ്വീകരണമാണ് ഒരുക്കുന്നത്. മന്ത്രിമാരെയും മുതിർന്ന യു.ഡി.എഫ് നേതാക്കളെയും സ്വീകരണത്തിൽ പങ്കെടുപ്പിക്കാനുള്ള ശ്രമത്തിലാണ് പറവൂരിലെ യു.ഡി.എഫ് നേതൃത്വം. പറവൂരിലെ വി.ഡി. സതീശന്റെ എം.എൽ.എ ഓഫീസിന് ഇന്നലെ അവധിയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |