SignIn
Kerala Kaumudi Online
Thursday, 28 May 2026 12.30 AM IST

വള്ളത്തിൽ കടത്താൻ സൂക്ഷിച്ച 18 കിലോ കഞ്ചാവ് പിടിച്ചു

ganjav

കൊച്ചി: തുരുത്തുകൾ കേന്ദ്രീകരിച്ച് വള്ളങ്ങളിൽ വിതരണത്തിന് ശേഖരിച്ച 18 കിലോ കഞ്ചാവ് എറണാകുളം എക്സൈസ് ആൻഡ് ആന്റി നാർക്കോട്ടിക് സ്ക്വാഡ് പിടികൂടി. വല്ലാർപാടം പനമ്പുകാട് അടിക്കണ്ടം ജൂതപ്പറമ്പിൽ സാബുവിന്റെ വീട്ടിൽ നിന്നാണ് പിടികൂടിയത്. ഇയാളുടെ സഹായി ഒഡീഷ സ്വദേശി ജാതക് നായിക്കിനെ അറസ്റ്റ് ചെയ്തു, ഒപ്പമുണ്ടായിരുന്ന രണ്ട് സഹായികൾ കായലിൽ ചാടി നീന്തി രക്ഷപ്പെട്ടു.

വിദ്യാർത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് ശേഖരിച്ച കഞ്ചാവാണ് പിടികൂടിയത്. രാത്രി തോണികളിൽ തുരുത്തുകളിൽ സുരക്ഷിതമായി ഇറക്കി അവിടെ നിന്ന് വാഹനങ്ങളിലാണ് ആവശ്യക്കാർക്ക് എത്തിക്കുന്നത്. വള്ളത്തിൽ ലഹരികടത്ത് നടക്കുന്നതായി എക്സൈസിന് വിവരം ലഭിച്ചിരുന്നു. ഇത്തവണ കരയും കായലും കേന്ദ്രീകരിച്ച് ഒരേസമയം നടത്തിയ റെയ്ഡിലാണ് പിടിച്ചത്. മുഖ്യപ്രതി സാബുവിനായി തെരച്ചിൽ തുടരുന്നു.നാർക്കോട്ടിക് സ്ക്വാഡ് ഇൻസ്പെക്ടർ ഡി.എസ്. അരുണിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL