
കൊച്ചി: മലമ്പുഴയിലെ നാളികേര ഉത്പാദക ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ നാളികേര വികസന ബോർഡിന്റെ സഹായത്തോടെ കേര നെക്‌ടർ നീര പാർലർ ആലുവ മെട്രോ സ്റ്റേഷനിൽ ആരംഭിച്ചു. മുഖ്യ നാളികേര വികസന ഓഫീസർ ഡോ. ബി. ഹനുമന്തെ ഗൗഡ ഉദഘാടനം ചെയ്തു.
നീര ഷുഗർ, നീര ഹണി, നാളികേരം, കരിക്ക്, വെളിച്ചെണ്ണ എന്നിവയും ലഭിക്കും. ഫെഡറേഷൻ അംഗങ്ങളുടെ 300 തെങ്ങുകളിൽ നിന്ന് ശേഖരിക്കുന്ന നീരയാണ് വിതരണം ചെയ്യുന്നത്. പ്രകൃതിദത്തവും പോഷകസമൃദ്ധവുമായ നീര ജനങ്ങളിലെത്തിക്കുകയാണ് പാർലറിന്റെ ലക്ഷ്യമെന്ന് ബോർഡ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |