SignIn
Kerala Kaumudi Online
Sunday, 26 July 2026 12.59 PM IST

ഏഷ്യാകപ്പ് മോയ് തായ് മത്സരത്തിൽ സ്വർണം

gold

നെടുമ്പാശേരി: ഏഷ്യാ കപ്പ് മോയ് തായ് ചാമ്പ്യൻഷിപ്പിൽ സീനിയർ 63.5 വിഭാഗത്തിൽ നെടുമ്പാശേരി നോർത്ത് കുത്തിയതോട് സ്വദേശി ജോൺ ഫ്രാൻസിസ് നെറ്റിക്കാടന് സ്വർണം. കോണ്ടിനെന്റൽ ടൈറ്റിൽ മത്സരത്തിലും ജോൺ ഫ്രാൻസിസ് നെറ്റിക്കാടൻ തെരഞ്ഞെടുക്കപ്പെട്ടു. ശ്രീലങ്കയിലെ നേഗോബായിലായിരുന്നു മത്സരം. ഏഷ്യാകപ്പ് ചാമ്പ്യനായതോടെ അടുത്തവർഷം ബാങ്കോക്കിൽ നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിലും മത്സരിക്കാൻ ജോൺ ഫ്രാൻസിസ് അർഹനായി. ഇന്ത്യക്ക് പുറമെ ചൈന, ജപ്പാൻ, കൊറിയ, തായ്‌വാൻ, പാകിസ്ഥാൻ തുടങ്ങി ഏഷ്യൻ രാജ്യങ്ങളും പങ്കെടുത്ത മത്സരത്തിലാണ് ജോൺ ചാമ്പ്യനായത്. നോർത്ത് കുത്തിയതോട് നെറ്റിക്കാടൻ ഫ്രാൻസിസ് - സെലിന ദമ്പതികളുടെ മകനാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, MOITHAI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL