SignIn
Kerala Kaumudi Online
Thursday, 11 June 2026 4.34 AM IST

കുട്ടികൾക്ക് ഗ്രോ ബാഗ് വിതരണം 

g

കൊച്ചി: കളക്ടറുടെ വിദ്യാർത്ഥി സമ്പർക്ക പരിപാടിയായ 'ഇൻസ്പയർ വെഡ്‌നസ്‌ഡേ'യുടെ രണ്ടാം അദ്ധ്യായത്തിൽ കുട്ടികൾക്ക് നൂറോളം ഗ്രോ ബാഗുകളും പച്ചക്കറി തൈകളും വിതരണം ചെയ്തു. അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റിയുടെ നേതൃത്വത്തിൽ കളക്ടർ ജി. പ്രിയങ്ക വൃക്ഷത്തൈ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. എറണാകുളം സൗത്ത് ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടത്തിയ 'ഇൻസ്പയർ വെഡ്‌നസ്‌ഡേ' പരിപാടിയിൽ സ്‌കൂളിലെ 25 കുട്ടികളുമായി കളക്ടർ നേരിട്ട് സംവദിച്ചു. പരിപാടിയുടെ ഭാഗമായി കുട്ടികൾക്ക് ഹൈജീൻ കിറ്റുകളും പുസ്തകങ്ങളും വിതരണം ചെയ്തു.

ബുധനാഴ്ചകളിൽ വിവിധ സ്‌കൂളുകളിലെ കുട്ടികൾക്ക് 'ഇൻസ്പയർ വെഡ്‌നെസ്‌ഡേ'യിലൂടെ കളക്ടറുമായി നേരിട്ട് സംവദിക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL