
കൊച്ചി: ചതയോപഹാരം ഗുരുദേവ ട്രസ്റ്റിന്റെ പഠനോപകരണ വിതരണമേള 20ന് രാവിലെ 10ന് അയ്യപ്പൻകാവ് ശ്രീശങ്കരാനന്ദാശ്രമം ഹാളിൽ ജസ്റ്റിസ് പി.എസ് ഗോപിനാഥൻ ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് ചെയർമാൻ പി.ഐ തമ്പി അദ്ധ്യക്ഷനാകും. സ്പെഷ്യലിസ്റ്റ്സ് ഹോസ്പിറ്റൽ ഡയറക്ടർ ഡോ.കെ.ആർ രാജപ്പൻ മുഖ്യാതിഥിയാകും. സ്വാമി ശിവസ്വരൂപാനന്ദ അനുഗ്രഹപ്രഭാഷണം നടത്തും. ശ്രീനാരായണ സാംസ്കാരിക സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് എം.എൻ മോഹനൻ, അഡ്വ. വി.പി സീമന്തിനി, പച്ചാളം എസ്.എൻ.ഡി.പി ശാഖാ വനിതാസംഘം പ്രസിഡന്റ് സരസമ്മ രാധാകൃഷ്ണൻ, വാസന്തി, ട്രസ്റ്റ് കൺവീനർ കെ.കെ പീതാംബരൻ, വൈസ് ചെയർമാൻ വി.സ് സുരേഷ് എന്നിവർ സംസാരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |