1 MIN READ
| AUTHOR : Kerala Kaumudi PUBLISHED: JUNE 11, 2026 02:27 AM IST
പെരുമ്പാവൂർ: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ ഹെറോയിനുമായി യുവതി പിടിയിൽ. അസാം സ്വദേശിനിയായ ഷാഹിദ ഖാത്തൂണാണിനെയാണ്(25) പെരുമ്പാവൂർ എ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. പ്രതിയിൽ നിന്ന് 1.3 ഗ്രാം ഹെറോയിൻ കണ്ടെടുത്തു. ചെറിയ ഡപ്പികളിലും സിപ്-ലോക്ക് കവറുകളിലുമായി ഒളിപ്പിച്ച നിലയിലായിരുന്നു. പെരുമ്പാവൂർ ടൗൺ പരിധിയിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് യുവതി പിടിയിലായത്. അസാമിൽ നിന്നെത്തിക്കുന്ന ഹെറോയിൻ ചെറിയ പായ്ക്കറ്റുകളാക്കി 1000 രൂപ നിരക്കിൽ വില്പന നടത്തിവരികയായിരുന്നെന്ന് പൊലീസ് അറിയിച്ചു. പെരുമ്പാവൂർ എ.എസ്.പി ഹാർദിക് മീണയുടെ നേതൃത്വത്തിൽ ഇൻസ്പെക്ടർ എൽ.അനിൽകുമാർ, എസ്.ഐ ജോജോ ജോർജ്, സി.പി.ഓമാരായ ജയന്തി, സിബിൻ, മഞ്ജു, നിഷ, സന്ധ്യ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
വർക്കല: വർക്കലയിൽ യാത്രയ്ക്കിടെയുണ്ടായ വാക്കുതർക്കത്തിൽ,യാത്രക്കാരന്റെ കുത്തേറ്റ് സ്വകാര്യ ബസ് ഡ്രൈവർക്ക് പരിക്ക്.ആക്രമണത്തിൽ പരിക്കേറ്റ മണമ്പൂർ ഒറ്റൂർ സ്വദേശിയായ ബസ് ഡ്രൈവർ
ആലപ്പുഴ: ആറാട്ടുപുഴ, കള്ളിക്കാട് പ്രായപൂർത്തിയാകാത്ത, 75 ശതമാനം കാഴ്ചശക്തിയില്ലാത്ത, ഹൃദ്രോഗമുള്ള പെൺകുട്ടിക്ക് നേരെ തിരുവനന്തപുരം കുമാരപുരത്തുള്ള റീഹാബിലിറ്റേഷൻ സെന്ററിൽ നടന്ന