നെടുമ്പാശേരി: പറമ്പയം - നെടുവന്നൂർ റൂട്ടിൽ നിറുത്തലാക്കിയ കെ.എസ്.ആർ.ടി.സി ബസ് സർവീസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് ചെങ്ങമനാട് പഞ്ചായത്ത് പ്രസിഡന്റ് ജെർളി കപ്രശേരിയുടെ നേതൃത്വത്തിൽ കെ.എസ്.ആർ.ടി.സി ആലുവ അസി. ട്രാൻസ്പോർട്ട് ഓഫീസർ പി.എൻ. സുനിൽ കുമാറിന് നിവേദനം നൽകി. പഞ്ചായത്ത് പ്രതിപക്ഷ അംഗങ്ങളായ ആർ. സുനിൽകുമാറും സി.പി. പ്രമോദ്കുമാറും നിവേദക സംഘത്തിൽ ഉണ്ടായിരുന്നു. കപ്രശേരി ഐ.എച്ച്.ആർ.ഡി സ്കൂൾ, ഗവ. യു.പി സ്കൂൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വരുന്നവരടക്കം നൂറുകണക്കിന് യാത്രക്കാർക്ക് ആശ്വാസമായിരുന്ന ബസ് സർവീസാണ് കാരണമൊന്നുമില്ലാതെ നിറുത്തലാക്കിയത്. ഇത് സംബന്ധമായി അൻവർ സാദത്ത് എം.എൽ.എക്കും വകുപ്പ് മന്ത്രിക്കും കെ.എസ്.ആർ.ടി.സി എം.ഡിക്കും നേരിട്ട് നിവേദനം നൽകുമെന്നും ജെർളി കപ്രശേരി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |