
കൊച്ചി: കുസാറ്റ് കുഞ്ഞാലി മരയ്ക്കാർ സ്കൂൾ ഒഫ് മറൈൻ എൻജിനിയറിംഗ് ബിരുദദാനം 20ന് 2.30ന് സർവകലാശാല സെമിനാർ കോംപ്ലക്സിൽ നടക്കും. മന്ത്രി റോജി എം.ജോൺ ഉദ്ഘാടനം ചെയ്യും. മന്ത്രി വി.ഇ.അബ്ദുൽ ഗഫൂർ അദ്ധ്യക്ഷനാകും. കുസാറ്റ് വൈസ് ചാൻസലർ പ്രൊഫ.എം.ജുനൈദ് ബുഷിരി, സിൻഡിക്കേറ്റ് അംഗം ഡോ.പി.കെ.ബേബി, കെ.എം.എസ്.എം.ഇ ഡയറക്ടർ വി.വി.പോൾ, കൊച്ചി മെർസെൻറ്റൈൽ മറൈൻവകുപ്പ് പ്രിൻസിപ്പൽ ഓഫീസർ ജെ.സെന്തിൽ കുമാർ, കുസാറ്റ് രജിസ്ട്രാർ പ്രൊഫ.അരുൺ എ.യു, കൺട്രോളർ ഓഫ് എക്‌സാമിനേഷൻസ് ഡോ.എൻ.മനോജ്, ഫാക്കൽട്ടി ഓഫ് എൻജിനിയറിംഗ് ഡോ.സെന്തിൽ പ്രകാശ് എം.എൻ, കോഴ്സ് കോഓർഡിനേറ്റർ ഡോ.സതീഷ് ബാബു, കോഴ്സ്-ഇൻചാർജ് ജിസ് ജോർജ് എന്നിവർപങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |