
കൊച്ചി: സൗത്ത് ഇന്ത്യൻ ചേംബർ ഒഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയും ഫിൻടെക് കമ്പനിയായ നെക്‌സോയും സംഘടിപ്പിക്കുന്ന ഇംപാക്റ്റ് ലെൻഡിംഗ് 2026 സമ്മേളനം ഇന്ന് ബോൾഗാട്ടി ഗ്രാൻഡ് ഹയാത്തിൽ നടക്കും. വൈകിട്ട് 5 മുതൽ 10 വരെയാണ് പരിപാടി. ആരോഗ്യരക്ഷ, വിദ്യാഭ്യാസം, ഓട്ടോമൊബൈൽ, എഫ്.എം.സി.ജി, കൃഷി, ഏജന്റിക് എ.ഐ മേഖലകളിലെ ചെറുകിട സംരംഭങ്ങൾക്ക് നൽകാവുന്ന വായ്പാ മാതൃകകൾ സമ്മേളനം ചർച്ച ചെയ്യുമെന്ന് നെക്‌സോ സഹസ്ഥാപകൻ അനുപം പാഥക് പറഞ്ഞു. ബാങ്കുകൾ, എൻ.ബി.എഫ്.സി, ഫിൻടെക് ഓപ്പറേറ്റർമാർ, എം.എസ്.എം.ഇ സ്ഥാപകർ, ക്രെഡിറ്റ് ബ്യൂറോകൾ, എ.ഐ സേവനദാതാക്കൾ തുടങ്ങിയവർ പങ്കെടുക്കുമെന്ന് സിക്കി കേരള പ്രസിഡന്റ് ഡോ. തോമസ് നെച്ചുപ്പാടം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |