
കൊച്ചി: കേരള ബാഡ്മിന്റൺ അസോസിയേഷൻ സംഘടിപ്പിക്കുന്ന ഓൾ ഇന്ത്യ സീനിയർ റാങ്കിംഗ് ബാഡ്മിന്റൺ ടൂർണമെന്റ് കടവന്ത്ര രാജീവ്ഗാന്ധി സ്പോർട്സ് സെന്ററിൽ ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ഇ.പി. ചിത്രേഷ് നായർ അദ്ധ്യക്ഷനായി. സെക്രട്ടറി മുഹമ്മദ് താരീഖ്, ട്രഷറർ ബിനുരാജ്, ഡോ. പി.കെ ജഗന്നാഥൻ, ഹരി റാഫേൽ എന്നിവർ സംസാരിച്ചു. പത്തു വർഷത്തിന് ശേഷമാണ് ഓൾ ഇന്ത്യ സീനിയർ റാങ്കിംഗ് ബാഡ്മിന്റൺ ടൂർണമെന്റ് കേരളത്തിൽ നടക്കുന്നത്. താരങ്ങളും ദേശീയ- അന്തർദേശീയ കോച്ചുകളും ഉൾപ്പെടെ രണ്ടായിരത്തിലേറെ പേർ പങ്കെടുക്കും. 14 വരെയാണ് മത്സരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |