
കൊച്ചി: കേരളത്തിലെ വ്യവസായ മേഖല കുതിപ്പിലാണെന്ന് സംസ്ഥാന അക്കൗണ്ടന്റ് ജനറൽ വിഷ്ണുകാന്ത്. ടൈ കേരള സംഘടിപ്പിച്ച ചർച്ചയിലാണ് ഇക്കാര്യം പറഞ്ഞത്. യുവാക്കളിലും വിദ്യാർത്ഥികളിലും സംരംഭകത്വ മനോഭാവം വളർന്നുവരുന്നത് കുതിപ്പിന്റെ സൂചനയാണെന്ന് അദ്ദേഹം പറഞ്ഞു.
ഡിജിറ്റലൈസേഷൻ, വിപണിബന്ധം, നൈപുണ്യ പരിപാടികൾ എന്നിവയിൽ വിശകലനവും ചെറുകിടസംരംഭക മേഖലയിൽ തുടക്കക്കാരുടെ ആശങ്കകളും അവയുടെ പരിഹാരങ്ങളും ചർച്ച ചെയ്‌തു.
സീനിയർ ഡെപ്യൂട്ടി അക്കൗണ്ടന്റ് ജനറൽ ഷെറിൻ എം.എസ്, ടൈ കേരള പ്രസിഡന്റ് വിവേക് കൃഷ്ണ ഗോവിന്ദ്, ചേതന ഫോർമുലേഷൻസ് എം.ഡി ദാമോദർ അവനൂർ, ടൈ കേരള എക്‌സിക്യൂട്ടീവ് ഡയറക്ടർ ദിവ്യ തലക്കലാത്ത് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |